പത്തനംതിട്ട: വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം തയാറാക്കിയിരുന്ന പന്തളത്തെ ഹോട്ടല്‍ പൂട്ടിച്ചു. ശുചിമുറിയുടെ പൈപ്പിനോട് ചേര്‍ന്ന് മസാല പുരട്ടി വച്ച നിലയിലാണ് ചിക്കന്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഫലക് മജ്‌ലിസ് എന്ന ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു. സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്ന് പരാതി വന്നതിനെത്തുടര്‍ന്നാണ് ഹോട്ടലില്‍ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.