ദിവ്യക്കെതിരെയുള്ള നടപടി പാര്‍ട്ടി ആലോചിച്ചോളാം, അതു മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ട കാര്യമില്ല, മാധ്യമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള പുകമറയില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ സംസാരിക്കുന്നു: എം.വി. ഗോവിന്ദന്‍

New Update
4242

തിരുവനന്തപുരം: ദിവ്യക്കെതിരെയുള്ള നടപടി പാര്‍ട്ടി ആലോചിച്ചോളാം. അതു മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ട കാര്യമില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

Advertisment

പ്രതിയായി തീരുമാനിക്കപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്താല്‍ ആശുപത്രിയിലും കോടതിയുടെ മുന്നിലും ജയിലിലും എത്തിക്കുക എന്ന മൂന്ന് പ്രക്രിയയല്ലേ നടന്നത്. അതിനെ തെറ്റായ രീതിയില്‍ വിശദീകരിച്ച് മാധ്യമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള പുകമറയില്‍ നിന്നുകൊണ്ട് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

സര്‍ക്കാര്‍ ശരിയായ നിലപാടാണ് സ്വീകരിച്ചത്. പോലീസും അതില്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ദിവ്യക്കെതിരായ നടപടി പാര്‍ട്ടി തീരുമാനിക്കും. അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Advertisment