New Update
/sathyam/media/media_files/p7Xd9eOCFkid0ZgUTZmC.jpg)
കണ്ണൂര്‍: കാറിടിച്ച് നിയന്ത്രണംവിട്ട ബൈക്ക് ഹോട്ടലിലേക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന കരുവന്‍ചാലിലെ ബിനോയി, സജികുമാര്‍, ഹോട്ടല്‍ ജീവനക്കാരായ സെബാസ്റ്റ്യന്‍, ബാബു, ബൈക്ക് യാത്രികന്‍ വിമുക്ത ഭടനായ ആനന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
ഇന്നലെ ഉച്ചയ്ക്ക് ഒടുവള്ളി ടൗണിലാണ് അപകടം. ആലക്കോട് ഭാഗത്ത് നിന്ന് വന്ന പഴയങ്ങാടി സ്വദേശിയുടെ കാര്‍ നടുവില്‍ ഭാഗത്ത് നിന്ന് വന്ന മണ്ടളം സ്വദേശിയുടെ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ വനിതാ ഹോട്ടലിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us