ഇടുക്കി: സ്‌കൂള്‍ ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാനയായ പടയപ്പ. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാര്‍ വാലിക്കും ഇടയിലുള്ള റോഡില്‍വച്ചാണ് സംഭവം.
ആനയെ കണ്ടതോടെ സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ ബസിന് നേരെ പടയപ്പ പാഞ്ഞടുക്കുകയായിരുന്നു. ബസ് പിന്നിലോട്ട് എടുത്തതോടെയാണ് ആന പിന്‍മാറിയത്. ഒരു ബൈക്ക് യാത്രക്കാരനും കാട്ടാനയുടെ മുന്നില്‍പ്പെട്ടു. ബൈക്ക് പിറകോട്ടെടുത്തതോടെ ഇയാള്‍ താഴെ വീഴുകയും ചെയ്തു.