കൊച്ചി: വെണ്ണലയില്‍ ദേശീയപാതയില്‍ തടിലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ലോറി മറിഞ്ഞതിന് പിന്നാലെ തടി റോഡില്‍ വീണു.
വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്ന റോഡില്‍വച്ച് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ദേശീയപാതയില്‍ ഗതാഗതകുരുക്കുണ്ടായി. പോലീസ് സ്ഥലത്തെത്തി.