Advertisment

കോഴിക്കോട് ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നുപോകവെ ലൈന്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
4577888

കോഴിക്കോട്: ട്രാൻസ്ഫോമിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നുപോകവെ ലൈൻമാൻ കുഴഞ്ഞുവീണ് മരിച്ചു.

Advertisment

 കെ.എസ്.ഐ.ബി. വെസ്റ്റ്ഹിൽ സെക്ഷനിലെ ലൈൻമാൻ പയമ്പ്ര മേലെകളറാത്ത് ബൈജു(50)വാണ് മരിച്ചത്.

കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം ഞായറാഴ്ച വൈകീട്ട് ഭട്ട് റോഡിലാണ് സംഭവം. 

ആയുർവേദ ആശുപത്രിക്ക് സമീപത്തെ ട്രാൻസ്ഫോമിലെ ഫ്യൂസ് നന്നാക്കി ജീപ്പിന് അടുത്തേക്ക് നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

 ഉടൻ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള ഇലക്‌ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ ജോയിൻ്റ് സെക്രട്ടറിയാണ് ബൈജു.

Advertisment