കോഴിക്കോട്: മുതുവണ്ണാച്ചയില്‍ പുലിയിറങ്ങിയെന്ന് സംശയം. ഇന്ന് വൈകിട്ട് 6.30നാണ് നെല്ലിയോട്ട് കണ്ടിതാഴ വയലിലാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ ആദ്യം കണ്ടത്.
സ്ഥലത്തുണ്ടായിരുന്ന കുട്ടികളാണ് ജീവിയെ ആദ്യം കാണുന്നത്. ഇവര്‍ ബഹളം വച്ചതോടെ സമീപത്തെ പറമ്പിലെ കുറ്റിക്കാട്ടിലേക്ക് കയറി പോയി.
പിന്നീട് രാത്രി 8.30ന് തെക്കയില്‍ ബാലന്റെ വീടിന് പുറകില്‍ നിന്നും എന്തോ ശബ്ദം കേട്ട് ആളുകള്‍ ചെന്നു നോക്കിയപ്പോള്‍ ചേമ്പ് കൃഷിയിടത്തില്‍ ഇതേ ജീവിയുടെ സാന്നിധ്യം കണ്ടു.
ആളുകളെ കണ്ടതോടെ ഇത് പോയി. പുലി തന്നെയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടികള്‍ പകര്‍ത്തിയ വീഡിയോയില്‍ ജീവി കടന്നു പോകുന്നതായി കാണുന്നുണ്ടെങ്കിലും ജീവി എന്തെന്ന് വ്യക്തമല്ല. വനം വകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചു.