Advertisment

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം അപ്രായോഗികം, കോടതി നടത്തിയ നിരീക്ഷണങ്ങളോട് യോജിക്കാനാകില്ല: മന്ത്രി കെ. രാജന്‍

"വനം മന്ത്രി ഡിസംബറില്‍ തിരികെ എത്തിയാലുടന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കും"

New Update
53555353

തൃശൂര്‍: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം അപ്രായോഗികമെന്ന് മന്ത്രി കെ. രാജന്‍. 

Advertisment

കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടും ഒരു കാരണവശാലും യോജിക്കാനാകില്ല. പൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേള്‍ക്കാതെയാണ് കോടതിയുടെ നിര്‍ദേശം വന്നത്. ചട്ട ഭേദഗതി വേണമോ മറ്റേതെങ്കിലും നടപടി വേണമോയെന്ന് വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

നിയമസഭയുടെ സബ്ജക്ട് കമ്മറ്റിയുമായി ബന്ധപ്പെട്ട യാത്രയിലുള്ള വനം മന്ത്രി ഡിസംബറില്‍ തിരികെ എത്തിയാലുടന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വച്ച് പൂരം മുന്നോട്ടുകൊണ്ടുപോകാനാകില്ല. തൃശൂര്‍ പൂരത്തിലെ കുടമാറ്റം പോലും നടത്താനാകാതെ വരും. പ്രധാനപ്പെട്ട ഒരുപാട് എഴുന്നള്ളിപ്പുകളെ അത് ബാധിക്കും. പൂരം അതിന്റെ എല്ലാ സൗകര്യങ്ങളോടും നടത്തണമെന്നതാണ് സര്‍ക്കാരിന്റെ  അഭിപ്രായം. അതിനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. 

 

Advertisment