കോഴിക്കോട്: നാദാപുരത്ത് അഭിഭാഷകനെ ഓഫീസില്‍ കയറി അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. എടച്ചേരി സ്വദേശി കണിയാന്റെ പറമ്പത്ത് ആഷിഖാ(29)ണ് പിടിയിലായത്. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ പി.സി. ലിനീഷിനെയാണ് പ്രതി
ഓഫീസില്‍ കയറി അക്രമിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം നാലരയ്ക്കാണ് സംഭവം. ജാമ്യവ്യവസ്ഥപ്രകാരം പ്രതി നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് അക്രമം നടത്തിയതെന്ന് അഭിഭാഷകര്‍ പറഞ്ഞു. ആക്രമണശേഷം പ്രതിയെ സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു.