മലപ്പുറം: ഫോണിന്റെ ഡിസ്‌പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞ് കടയ്ക്കുനേരേ ഗുണ്ട് കത്തിച്ചെറിഞ്ഞ യുവാവ് പിടിയില്‍. പെരിന്തല്‍മണ്ണ വലിയങ്ങാടി സ്വദേശി കണ്ണംതൊടി അബൂബക്കര്‍ സിദ്ദീഖി(35)നെയാണ് അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണയിലെ ഊട്ടി റോഡിലെ 'സ്മാര്‍ട്ട് മൊബൈല്‍സ്' എന്ന മൊബൈല്‍ ഫോണ്‍ കടയ്ക്കുനേരെയാണ് യുവാവ് ഗുണ്ടെറിഞ്ഞത്. മഞ്ചേരി ഏലായി വീട്ടില്‍ നൗഫലാണ് പരാതി നല്‍കിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് സഭവം. മൊബൈല്‍ ഫോണിന്റെ ഡിസ് പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞാണ് ഗുണ്ടെറിഞ്ഞത്. കൈയില്‍ കല്ലെടുത്ത് വച്ചുകൊണ്ട് കട അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.