New Update
/sathyam/media/media_files/fqxLVbu4zYjYrS4CuTnn.jpg)
ആലപ്പുഴ: സുഭദ്ര കൊലപാതക കേസിലെ പ്രതികളായ മാത്യൂസിനെയും ഷര്‍മിളയെയും കൊലപാതകം നടന്ന കലവൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
Advertisment
സുഭദ്ര ഉപയോഗിച്ച തലയണ ഇവരുടെ വീടിന്റെ പരിസരത്തുനിന്ന് പോലീസിന് ലഭിച്ചു. കൊലപാതക സമയം രക്തം പുരണ്ടതിനാല്‍ തലയണ ഉപേക്ഷിച്ചതായി പ്രതികള്‍ പറഞ്ഞു.
ആദ്യം മാത്യൂസുമായി തെളിവെടുപ്പ് നടത്തിയ ഇടങ്ങളില്‍ ഷര്‍മിളയുമായി വീണ്ടും പോലീസ് തെളിവെടുപ്പ് നടത്തി. സുഭദ്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ കത്തിച്ച് കളഞ്ഞെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us