കൊച്ചി: വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കുസാറ്റ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടറും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. പി.കെ. ബേബിക്കെതിരെയാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കളമശേരി പോലീസാണ് കേസെടുത്തത്.
കലോത്സവത്തിനിടെ ബേബി വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുസാറ്റ് വൈസ് ചാന്‍സലര്‍ക്ക് വിദ്യാര്‍ഥിനി നേരത്തെ പരാതി നല്‍കിയിരുന്നു. ഇതില്‍ ആഭ്യന്തര അന്വേഷണം നടക്കുകയാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പരാതിക്കിടയാക്കിയ സംഭവം. പിന്നാലെ വിദ്യാര്‍ഥിനി വി.സിക്ക് പരാതി നല്‍കി. പിന്നീട് പോലീസിലും പരാതി നല്‍കി. അധ്യാപകനെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
കഴിഞ്ഞവര്‍ഷം ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ചുമതലയിലെ വീഴ്ച ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍നിന്ന് ബേബിയെ മാറ്റിയിരുന്നു.