കൊല്ലം: പുനലൂര്‍ തൂക്കുപാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പാലത്തിന് സമീപത്ത് നിന്ന് തന്നെയാണ് യുവതിയുടെ മൃതദേഹം കിട്ടിയിത്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ പത്തേകാലോടെയാണ് യുവതി തൂക്കുപാലത്തില്‍ നിന്നും കല്ലടയാറ്റിലേക്ക് ചാടിയത്. ഈ ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ളവരുടെ മൊബൈല്‍ ഫോണില്‍ പതിഞ്ഞിരുന്നു. ഇവര്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തുകയായിരുന്നു.