/sathyam/media/media_files/2025/02/21/ZcWoyj5DsEjB6hoC3mQJ.jpg)
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ. സഫീല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുന്നെന്നാണ് പരാതി.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ. സഹീദയ്‌ക്കെതിരെയാണ് പരാതി. യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ. റസാഖാണ് സി.സി.ടിവി ദൃശ്യങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെ ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയത്.
ഡോ. സഹീദയുടെ രാത്രി ഡ്യൂട്ടി ഭര്‍ത്താവ് സഫീലാണ് ചെയ്യുന്നതെന്നാണ് പരാതി. ഡോ. സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാന്‍ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭര്‍ത്താവ് സഫീല്‍ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിന്റെ വിശദീകരണം.
ഭര്‍ത്താവ് സഫീല്‍ ഗവണ്‍മെന്റ് ഡോക്ടര്‍ തന്നെയാണെന്നും സൂപ്രണ്ട് പറയുന്നു. അതേസമയം, പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡി.എം.ഒ. അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us