അനഘയെ ജോലിക്ക് പോകാന്‍ ആനന്ദ് അനുവദിച്ചില്ല, വിവാഹ ബന്ധമൊഴിയാന്‍ ആനന്ദ് യുവതിയെ നിര്‍ബന്ധിച്ചിരുന്നു; തൃശൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കേസെടുത്ത് പോലീസ്

അനഘയുടെ ഭര്‍ത്താവ് ആനന്ദിനെതിരെയാണ് കേസെടുത്തത്. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
63636

തൃശൂര്‍: തൃശൂര്‍ പുതുക്കാട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍  ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. വടക്കേ തൊറവ് പട്ടത്ത് വീട്ടില്‍ അനഘ(25)യാണ് മരിച്ചത്. അനഘയുടെ ഭര്‍ത്താവ് ആനന്ദിനെതിരെയാണ് കേസെടുത്തത്. 

Advertisment

അനഘയെ ജോലിക്ക് പോകാന്‍ ആനന്ദ് അനുവദിച്ചില്ലെന്നും വിവാഹ ബന്ധമൊഴിയാന്‍ ആനന്ദ് യുവതിയെ നിര്‍ബന്ധിച്ചിരുന്നതായും ഇതിനെത്തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് പോലീസ് കണ്ടെത്തല്‍. ഒന്നരമാസം മുമ്പാണ് ബന്ധുവീട്ടില്‍വച്ച് അനഘ ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

ആനന്ദുമായുള്ള ബന്ധം അനഘയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ ആറു മാസം മുന്‍പ് ഇരുവരും റജിസ്റ്റര്‍ വിവാഹം നടത്തി. അനഘയുടെ വീട്ടുകാര്‍ രജിസ്റ്റര്‍ വിവാഹം നടന്നത് അറിഞ്ഞില്ല. പിന്നീട് വിവാഹം എല്ലാവരെയും ക്ഷണിച്ചു നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ ധാരണയായി. 

രഹസ്യ വിവാഹം നടന്നിരുന്നെന്ന് ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്. ഇതോടെ ആനന്ദിനെതിരെ അനഘയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Advertisment