New Update
/sathyam/media/media_files/2025/11/11/3553553-2025-11-11-17-57-59.jpg)
പുളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ പുളി സഹായിക്കുന്നു. പുളിയിലുള്ള നാരുകള്‍ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ദഹന സംബന്ധമായ പ്രശ്‌നങ്ങളായ മലബന്ധം, വയറുവേദന എന്നിവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്നു.
Advertisment
കൊളസ്ട്രോള്‍ നിലയും രക്തസമ്മര്‍ദ്ദവും നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ പുളിക്ക് സാധിക്കും. പുളിയിലടങ്ങിയ ഫ്‌ലേവനോയ്ഡുകളും പോളിഫെനോളുകളും കൊഴുപ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാന്‍ പുളി സഹായകമാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് വളരെ പ്രയോജനകരമാണ്. പുളിയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ കരളിനെ സംരക്ഷിക്കാനും കരള്‍ തകരാറുകള്‍ക്കെതിരെ പോരാടാനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us