കൊല്ലത്ത് ആംബുലന്‍സില്‍ കടത്തിയ  കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കറവൂര്‍ സ്വദേശി വിഷ്ണു, പുനലൂര്‍ സ്വദേശി നസീര്‍ എന്നിവരാണ് പിടിയിലായത്. 

New Update
4554555

കൊല്ലം: കൊല്ലം പത്തനാപുരം പിടവൂരില്‍ ആംബുലന്‍സില്‍ കടത്തിയ   കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കറവൂര്‍ സ്വദേശി വിഷ്ണു, പുനലൂര്‍ സ്വദേശി നസീര്‍ എന്നിവരാണ് പിടിയിലായത്. 

Advertisment

രണ്ട് കിലോ വിധം രണ്ട് പൊതികളിലായിട്ടാണ് 4 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷിക്കുമെന്നും അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് പിടിയിലായത്. പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപമാണ് ആംബുലന്‍സ് ഓടുന്നത്. പത്തനാപുരം മേഖലയില്‍ വ്യാപകമായി കഞ്ചാവ് എത്തുന്നെന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

Advertisment