/sathyam/media/media_files/cgPmIDXmEeyFuhLhSwJ9.jpg)
പത്തനാപുരം: കൊല്ലം പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പത്തനാപുരം കടശേരി സ്വദേശി രേവതിയുടെ നില ഗുരുതരം. ഇവരുടെ ഭര്‍ത്താവ്
മലപ്പുറം സ്വദേശി ഗണേശിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.
പത്തനാപുരം പഞ്ചായത്തിനു സമീപം കെഎസ്ഇബി ഓഫീസിന് മുന്നില്‍ ഉച്ചയ്ക്കായിരുന്നു സംഭവം. രേവതിയുടെ രണ്ടാം ഭര്‍ത്താവാണ് ഗണേശ്. രേവതി തിരുവനന്തപുരത്തെ മാളിലെ ജീവനക്കാരിയും ഗണേഷ് ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരനുമാണ്.
ഒമ്പതു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൂന്നു മാസമായി ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്. ഭാര്യയെ കാണാനില്ലെന്ന് ഗണേശ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇരുവരെയും ഇന്ന് പത്തനാപുരം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മടങ്ങുമ്പോഴായിരുന്നു ആക്രമണം.
രേവതിയുടെ പിന്നാലെയെത്തിയ ഗണേശ് മുടിക്കുത്തിനു പിടിച്ചു കത്തി ഉപയോഗിച്ച് കഴുത്തില്‍ വരയുകയായിരുന്നു. യുവതിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us