വടകരയില്‍ വീടിന്റെ അടുക്കളയില്‍  ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു

പുത്തൂര്‍ സ്വദേശി ഒതയോത്ത് അബാസിന്റെ വീട്ടിലാണ് സംഭവം. 

New Update
535355

വടകര: വീടിന്റെ അടുക്കളയിലുള്ള ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു. പാചകത്തിനുശേഷമാണ് ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചത്. പുത്തൂര്‍ സ്വദേശി ഒതയോത്ത് അബാസിന്റെ വീട്ടിലാണ് സംഭവം. 

Advertisment

ഇന്ന് രാവിലെ അടുപ്പിലുണ്ടായിരുന്ന പാത്രം ഉള്‍പ്പെടെ താഴേക്ക് മറിയുകയും അടുപ്പിന്റെ ചില്ല് പൊട്ടി ചുറ്റിലും തെറിക്കുകയുമായിരുന്നു. ഗ്യാസ് സിലിണ്ടറിന് കേടുപാടുകള്‍ സംഭവിച്ചില്ല. ഗ്യാസ് സ്റ്റൗ പൊട്ടിയതോടെ സിലണ്ടര്‍ മറിഞ്ഞു വീഴുകയായിരുന്നു. അപകട സമയത്ത് വീട്ടുകാര്‍ അടുത്തില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

Advertisment