Advertisment

കോട്ടയത്ത് വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ 14 വയസുകാരി പൂര്‍ണ ഗര്‍ഭിണി; ബന്ധു കസ്റ്റഡിയില്‍

കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

New Update
4664

കോട്ടയം: 14 വയസുകാരിയായ പെണ്‍കുട്ടി പൂര്‍ണ ഗര്‍ഭിണി. കടുത്ത വയറുവേദനയെത്തുടര്‍ന്ന് കോട്ടയം പാമ്പാടി സ്വദേശിനിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

Advertisment

സംശയം തോന്നി സ്‌കാന്‍ ചെയ്തപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞത്. കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

വ്യാഴാഴ്ച ഉച്ചയ്ക്കാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടറും ആശുപത്രി അധികൃതരും വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തിയ ശേഷം ബന്ധുക്കളേയും ഒപ്പമുണ്ടായിരുന്നവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. ആശുപത്രി അധികൃതരുടെ സഹായത്തോടെ കുട്ടിയില്‍ നിന്നും വിവരം ചോദിച്ച് മനസിലാക്കുകയായിരുന്നു.

കുട്ടിയുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധു തന്നെയാണ് കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതെന്ന് മനസിലായി. ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. 

 

Advertisment