Advertisment

സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് സൈറൺ മുഴങ്ങും; പരീക്ഷണം മാത്രം, പരിഭ്രാന്തി വേണ്ടെന്ന് അധികൃതർ

New Update
677777

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് നടക്കും. 

Advertisment

85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

ദുരന്ത നിവാരണ അതോറ്റി പുറത്തുവിട്ട പട്ടിക പ്രകാരം 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതല്‍ 2.50 വരെയുള്ള സമയങ്ങളിലും, ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്. 

പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് 'കവചം' എന്ന പേരില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകള്‍ സ്ഥാപിച്ച്‌ പ്രവർത്തന സജ്ജമാക്കുന്നത്.

 ഇതിന് പുറമേ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.

മൊബൈല്‍ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാൻ സാധിക്കും. 

തിരുവനന്തപുരം ജില്ലയില്‍ ഏഴ് സ്ഥലങ്ങളിലാണ് സൈറണുകളുടെ പരീക്ഷണം നടക്കുന്നത്. പൂവാർ ഗവ. എച്ച്‌.എസ്.എസ്, കരിക്കകം ഗവ. സ്കൂള്‍, കിഴുവില്ലം ഗവ. യു.പി. സ്കൂള്‍, വെള്ളറട യു.പി. സ്കൂള്‍

പൊഴിയൂർ മിനി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ജില്ലയിലെ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Advertisment