തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്നും രാജി സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ രാജി സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനിക്കും. കേന്ദ്രത്തിന്റെ തീരുമാനം അനുസരിക്കും. എന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ ഓഡിറ്റ് ചെയ്യപ്പെടണം. ഒഴിയണോ തുടരണമോയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും.
വി. മുരളീധരന്‍ അധ്യക്ഷനായ സമയത്ത് പിറവത്ത് 2000 വോട്ടുകളാണ് ബി.ജെ.പിക്ക് കിട്ടിയത്. അന്ന് രാജിവയ്ക്കാന്‍ ആരും ആവശ്യപ്പെട്ടില്ല. കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നത് എസ്.ഡി.പി.ഐയാണ്. തീവ്രവാദ സംഘടനകളുമായി എല്‍.ഡി.എഫിനും യു.ഡി.എഫിനും ബന്ധമുണ്ട്. കേരളത്തില്‍ മതതീവ്രവാദം വളരുകയാണ്.
എന്തിനാണ് പാലക്കാട് മാത്രം ചര്‍ച്ച ചെയ്യുന്നത്. ചേലക്കരയില്‍ യു.ഡി.എഫ്. വോട്ട് കുറഞ്ഞത് ആരും ചര്‍ച്ച ചെയ്യുന്നില്ല. അതെന്തുകൊണ്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.