Advertisment

ഇന്‍സ്റ്റാഗ്രാമിലിട്ട കമന്റിനെച്ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൈയാങ്കളി; കസേരകൊണ്ടുള്ള അടിയേറ്റ് പ്രിന്‍സിപ്പലിന്റെ തലയ്ക്ക് പരിക്ക്

തലയ്ക്കു പരിക്കേറ്റ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പ്രിയയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

New Update
rwrwrw

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പലിന് പരിക്ക്. തലയ്ക്കു പരിക്കേറ്റ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പ്രിയയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

സംഘര്‍ഷം തടയാന്‍ ചെന്ന പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കസേര ചുറ്റി അടിച്ചെന്നാണ് ആരോപണം. സ്‌കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഇന്‍സ്റ്റാഗ്രാമിലിട്ട കമന്റിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ ഇന്‍സ്റ്റാഗ്രാമിലിട്ട കമന്റിനെത്തുടര്‍ന്ന് ചിലര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ പതിവായുണ്ടാകുന്നതിനാല്‍ രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒരു യോഗം ഇന്ന് സ്‌കൂളില്‍ വിളിച്ചിരുന്നു. 

ഈ യോഗത്തിനിടയിലാണ് വീണ്ടും വിദ്യാര്‍ഥികള്‍ അക്രമസക്തരായി ബഹളം വയ്ക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തത്. ഇതിനിടെയാണ് രംഗം ശാന്തമാക്കാന്‍ ഇടപെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രിയ ഇവര്‍ക്കിടയിലേക്ക് വന്നത്. പ്രിന്‍സിപ്പല്‍ സംഘര്‍ഷത്തിനിടെ വീഴുകയും നെറ്റിയില്‍ ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു. സ്ഥലത്ത് കാട്ടാക്കട പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ ചര്‍ച്ച നടത്തി. 

 

Advertisment