Advertisment

വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറം കൊണ്ടോട്ടിയില്‍ നടുറോഡില്‍   പോലീസുകാരനും ഓട്ടോറിക്ഷാ ഡ്രൈവറും  തമ്മില്‍ പിടിവലി

സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

New Update
5666666666

മലപ്പുറം: വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കൊണ്ടോട്ടി പുളിക്കലില്‍ പോലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

കൊണ്ടോട്ടിയില്‍ നടുറോഡില്‍ വച്ചാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ നൗഫലും ംപാലീസുകാരനും തമ്മിലുള്ള തര്‍ക്കം മല്‍പ്പിടിത്തത്തില്‍ കലാശിക്കുകയായിരുന്നു. ഓട്ടോറിക്ഷ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

വാക്കേറ്റത്തിനിടെ യുവാവിനെ സിവില്‍ പൊലീസ് ഓഫീസര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയുണ്ടായ പിടിവലിയുടെയും മല്‍പ്പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ പോലീസിനെതിരെ പരാതിയുമായി നൗഫലിന്റെ കുടുംബം രംഗത്തുവന്നു. ഓട്ടോറിക്ഷയില്‍ നൗഫലിന്റെ സഹോദരിയുണ്ടായിരുന്നു. ഇവരും പരാതി നല്‍കിയിട്ടുണ്ട്.

Advertisment