New Update
/sathyam/media/media_files/BftHnHO5Df0IOcqMbwKD.jpg)
തൃശൂർ: നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സ്വദേശി വേളൂക്കര ഗോപി(60)യാണ് മരിച്ചത്.
Advertisment
തട്ടുകടയുടെ മുന്നില്‍ പത്രം വായിക്കാന്‍ വന്നിരുന്നതായിരുന്നു ഗോപി. ഇതിനിടയിലാണ് കാര്‍ പാഞ്ഞു കയറിയത്. ഗോപിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ലോട്ടറി കച്ചവടക്കാരനായ അന്തോണി, ശ്രീധരന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ ആറിന് ചാഴൂരില്‍ തെക്കേ ആലിന് സമീപത്തായിരുന്നു സംഭവം.
പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആല്‍ സ്റ്റോപ്പിന് സമീപം വളവില്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തില്‍ കടയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. രണ്ടു ഇരുചക്ര വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.