തൃശൂർ: കുന്നംകുളം അഞ്ഞൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് തലയടിച്ചു വീണു മരിച്ചു.
കുന്നംകുളം അഞ്ഞൂർ സ്വദേശി വിഷ്ണു (29)വാണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയില്‍ വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച് വീഴുകയായിരുന്നു. വിഷ്ണുവിനെ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുഹൃത്തുക്കള്‍ വിഷ്ണുവിനെ മർദിക്കുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.