റിട്ട. എസ്.ഐയുടെ വീട്ടില്‍ കയറി ഭാര്യയുടെ  സ്വര്‍ണമാലയുമായി മുങ്ങി; യുവതി പിടിയില്‍

രുവനന്തപുരം വട്ടിയൂര്‍ക്കാവ് കരുംകുളം ഓമന വിലാസത്തില്‍ ജയലക്ഷ്മി(32)യാണ് പിടിയിലായത്.

New Update
6777777777

തിരുവനന്തപുരം: റിട്ട. എസ്.ഐയുടെ വീട്ടില്‍ കയറി ഭാര്യയുടെ സ്വര്‍ണമാലയുമായി കടന്ന യുവതി അറസ്റ്റില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കരുംകുളം ഓമന വിലാസത്തില്‍ ജയലക്ഷ്മി(32)യാണ് പിടിയിലായത്. റിട്ട. എസ്.ഐ. ഗംഗാധരന്‍ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തില്‍ക്കിടന്ന നാലുപവന്റെ സ്വര്‍ണ മാലയാണ് ഇവര്‍ കവര്‍ന്നത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സ്ത്രീയെ പിടികൂടിയിട്ടില്ല. 

Advertisment

ബുധനാഴ്ചയാണ് സംഭവം. ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേനയാണ് ജലക്ഷ്മി വയോധികരായ ദമ്പതികളുടെ വീട്ടില്‍ എത്തുന്നത്. തുടര്‍ന്ന് ഇവരുമായി സൗഹൃദം സ്ഥാപിച്ച് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ അകത്തുകയറിയ ജയലക്ഷ്മി വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തില്‍ക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറയുകയും തുടര്‍ന്ന് ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടുകയായിരുന്നു. റോഡിലേക്ക് ഇറങ്ങിയ യുവതി സ്‌കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെ കൂടെ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ദമ്പതികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സി.സി.ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴഞ്ഞി ഭാഗത്തുവെച്ച് വൈകിട്ട് പിടികൂടിയത്. നേമം സി.ഐ. പ്രജീഷ്, എസ്.ഐമാരായ ഷിജു, രജീഷ്, സി.പി.ഒമാരായ രതീഷ്ചന്ദ്രന്‍, സജു, കൃഷ്ണകുമാര്‍, ബിനീഷ്, സുനില്‍, അര്‍ച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Advertisment