മദ്യപിക്കരുതെന്ന് ഉപദേശിച്ചതിന്റെ വൈരാഗ്യം;  അയല്‍വാസികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

തൃക്കുന്നപ്പുഴ വലിയപറമ്പ് ജ്യോതി നിവാസില്‍ ജ്യോതിഷി(23)നെയാണ് അറസ്റ്റ് ചെയ്തത്.

New Update
53535353

ഹരിപ്പാട്: മദ്യപിക്കരുതെന്ന് ഉപദേശിച്ചതിലുള്ള വൈരാഗ്യത്തില്‍  രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് ജ്യോതി നിവാസില്‍ ജ്യോതിഷി(23)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 9:30നായിരുന്നു സംഭവം. 

Advertisment

ജ്യോതിഷിന്റെ അയല്‍വാസിയായ ഷാജിമോന്‍ (49), ബന്ധുവായ ഉണ്ണി എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഇവര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്ന ജ്യോതിഷിനെ ഷാജിമോന്‍ ഉപദേശിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Advertisment