/sathyam/media/media_files/2025/10/11/ccd6aca4-f760-4fa9-93ab-10d78742fa14-2025-10-11-22-36-48.jpg)
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ഉടന്‍ പ്രതിവിധി കാണേണ്ടത് അത്യാവശ്യമാണ്. ശ്വാസം നിലയ്ക്കുന്ന അവസ്ഥയിലേക്ക് എത്താതെ ശ്രദ്ധിക്കുകയും ഉടന്‍തന്നെ വൈദ്യസഹായം തേടുകയും വേണം. ലളിതമായ ചില കാര്യങ്ങള്‍ ചെയ്തുനോക്കാവുന്നതാണ്.
ശ്വാസം നിലയ്ക്കുന്ന അവസ്ഥയാണെങ്കില്‍, ഹേംലിക് മാനുവര്‍ പരീക്ഷിക്കാവുന്നതാണ്. ഒരാള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുമ്പോള്‍, അയാളുടെ പുറകില്‍ നിന്ന് വയറിനു താഴെയായി കൈകള്‍ കോര്‍ത്ത് അമര്‍ത്തുക. ഇത് ശ്വാസനാളത്തിലെ തടസ്സം നീക്കാന്‍ സഹായിക്കും. ശ്വാസംമുട്ടല്‍ മാറിയില്ലെങ്കില്‍ ഉടന്‍തന്നെ കൃത്രിമശ്വാസം നല്‍കുകയും വൈദ്യസഹായം തേടുകയും വേണം.
ചുമയ്ക്കാന്‍ ശ്രമിക്കുന്നത് തൊണ്ടയിലെ തടസം മാറ്റാന്‍ സഹായിച്ചേക്കാം. ചില അവസരങ്ങളില്‍, നേരിയ തോതിലുള്ള തടസ്സങ്ങള്‍ വെള്ളം കുടിക്കുന്നതിലൂടെ നീക്കം ചെയ്യാനാകും. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയോ അല്ലെങ്കില്‍ തടസ്സം മാറിയില്ലെങ്കിലോ ഉടന്‍തന്നെ വൈദ്യസഹായം തേടുക.