ആലപ്പുഴ: പന്ത്രണ്ടു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശിയായ സുഭാഷ് ചന്ദ്രബോസാ(56)ണ് അറസ്റ്റിലായത്. കേസ് എടുത്തശേഷം ഒളിവില്‍പ്പോയിരുന്ന ഇയാള്‍ രഹസ്യമായി ഇന്ന് പൊന്നാടിലുള്ള വീട്ടില്‍ എത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.
നവംബര്‍ 16നാണ് സംഭവം. പന്ത്രണ്ടു വയസുകാരിയുടെ മടിയിലിരുന്ന അനുജനായ കുഞ്ഞിനെ എടുത്ത് ഓമനിക്കാനെന്ന വ്യാജേന ഇയാള്‍ കുട്ടിയുടെ ശരീരഭാഗങ്ങളില്‍ അമര്‍ത്തി വേദനിപ്പിക്കുകയായിരുന്നു.
കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ മുറിയിലെത്തി വിവരം പറയുകയുമായിരുന്നു. പോലീസ് ഉടന്‍ കേസ് എടുത്ത് കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു.