പ്രതിരോധശേഷിക്ക് സൂചി ഗോതമ്പ്

റവയില്‍ കാലറിയും കൊഴുപ്പും കുറവാണ്.

New Update
328178d4-bcce-4813-bef5-75e647985a58

സൂചി (റവ) നല്ല കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍, ഇരുമ്പ്, കാത്സ്യം തുടങ്ങിയ ധാതുക്കള്‍ എന്നിവയുടെ ഉറവിടമാണ്. സൂചി നന്നായി പൊടിച്ച ഗോതമ്പായതിനാല്‍ ദഹിക്കാന്‍ എളുപ്പമാണ്

Advertisment

റവയില്‍ കാലറിയും കൊഴുപ്പും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ചീത്ത കൊളസ്ട്രോള്‍ ഇതിലില്ലാത്തതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കാനും രോഗങ്ങളെ ചെറുക്കാനും സുജിയിലെ ഘടകങ്ങള്‍ സഹായിച്ചേക്കാം. ഇരുമ്പ്, കാത്സ്യം, നല്ല കൊഴുപ്പ്, പ്രോട്ടീന്‍, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഗോതമ്പിനെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് സൂചി റവ കഴിക്കുന്നത് നല്ലതല്ല. 
ഏതൊരു ഭക്ഷണവും മിതമായി കഴിക്കുന്നത് പ്രധാനമാണ്. 

Advertisment