ഇടുക്കി: രാജാക്കാട് രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. രാജാക്കാട് സ്വദേശി അഭിനന്ദാ(19)ണ് പിടിയിലായത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
അടിമാലി ഇരുമ്പുപാലത്തിന് സമീപം എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പെരുമ്പാവൂരിലുള്ള ഇതരസംസ്ഥാനത്തൊഴിലാളികളില്‍നിന്ന് കഞ്ചാവ് വാങ്ങിയ ശേഷം രാജാക്കാട് മേഖലയില്‍ ചില്ലറ വില്‍പ്പനയ്ക്കായി എത്തിക്കുകയായിരുന്നു.
കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കുറച്ച് നാളുകളായി ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.