കൊച്ചി: ഡ്രൈവര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍. ആലുവ സ്വദേശി വി.കെ. ജോഷി(65)യാണ് മരിച്ചത്. കണ്ണാടിക്കാട് ഹോട്ടലിനടുത്താണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.
കാറില്‍ യാത്രികനുമായി ശനിയാഴ്ച രാത്രിയാണ് ഇയാള്‍ ഹോട്ടലില്‍ എത്തിയത്. മറ്റ് ഡ്രൈവര്‍മാരാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയില്‍.