മോഷ്ടാക്കളെന്ന് കരുതി നാട്ടുകാര്‍ പിടികൂടി; പ്രായ പൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സഹപാഠിയും ബസ് കണ്ടക്ടറും അറസ്റ്റില്‍

13, 17 വയസുള്ള സഹോദരിമാരാണ് ബലാത്സംഗത്തിന് ഇരയായത്

New Update
3535

വര്‍ക്കല: പ്രായ പൂര്‍ത്തിയാകാത്ത സഹോദരിമാരെ പ്രണയം നടിച്ച് ലൈംഗിമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

Advertisment

കൊല്ലം ശക്തികുളങ്ങര പള്ളി തെക്കതില്‍ അനില്‍ നിവാസില്‍   അഖില്‍ (മനു-23), 17കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി എന്നിവരാണ് അറസ്റ്റിലായത്.

13, 17 വയസുള്ള സഹോദരിമാരാണ് ബലാത്സംഗത്തിന് ഇരയായത്. പീഡനത്തിന് ഇരയായ ഒരു പെണ്‍ക്കുട്ടി 17കാരന്റെ സഹപാഠിയാണ്. 13കാരി സ്ഥിരമായി സ്‌കൂളിലേക്ക് പോകുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് അഖില്‍. 

ഇരുവരും കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടികളുടെ വീട്ടില്‍ എത്തിയിരുന്നു. ഇവരുടെ വീട്ടിലേക്ക് പതുങ്ങി പോകുന്നത് കണ്ട നാട്ടുകാര്‍ മോഷ്ടാക്കളെന്ന് കരുതി ഇവരെ പിടികൂടുകയായിരുന്നു. പിന്നാലെ ഇവരെ അയിരൂര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് വന്നത്. അറസ്റ്റിലായ അഖിലിനെ കോടതി റിമാന്‍ഡ് ചെയ്തു. 17കാരനെ ജുവനൈല്‍ കോടതിയിലും ഹാജരാക്കി.