/sathyam/media/media_files/G1pW0qvYschFebEEIdsv.jpg)
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്സഭ മണ്ഡലം സജ്ജം. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളടക്കം 14 സ്ഥാനാര്‍ഥികളാണ് കോട്ടയം ലോക്സഭ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനവും കോട്ടയത്തായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനെയാണ് ആദ്യമായി പ്രഖ്യാപിച്ചത്.
മണ്ഡലത്തില്‍ തോമസ് ചാഴികാടന്‍ നാലു മാസത്തിലേറെയായി തെരഞ്ഞെടുപ്പ് കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലായിരുന്നു.
യു.ഡി.എഫ്.സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിനും രണ്ടു മാസത്തെ പ്രചാരണ സമയം ലഭിച്ചിരുന്നു. വൈകിയെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും ഓട്ടപ്രദക്ഷിണത്തിലൂടെ വോട്ട് ഉറപ്പിക്കാനുള്ള തീവ്ര പരിശ്രമവും നടത്തി.
സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള നടപടികളും ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. 26ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മണ്ഡലത്തില്‍ 12,54,823 വോട്ടര്‍മാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷന്‍മാരും 15 ട്രാന്‍സ്‌ജെന്‍ഡറും. വോട്ടര്‍മാരില്‍ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാര്‍ 48.41 ശതമാനവും. മണ്ഡലത്തില്‍ 1198 പോളിങ് സ്റ്റേഷനുകളാണുള്ളത്.
സ്ഥാനാര്‍ഥികള്‍ ഇവര്‍
തോമസ് ചാഴികാടന്‍- കേരള കോണ്‍ഗ്രസ് (എം)
കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്- കേരള കോണ്‍ഗ്രസ്
തുഷാര്‍ വെള്ളാപ്പള്ളി- ഭാരത് ധര്‍മ്മ ജന സേന
വിജു ചെറിയാന്‍- ബഹുജന്‍ സമാജ് പാര്‍ട്ടി
വി.പി. കൊച്ചുമോന്‍-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)-
പി.ഒ. പീറ്റര്‍- സമാജ് വാദി ജനപരിഷത്ത്
ചന്ദ്രബോസ് പി.- സ്വതന്ത്രന്‍
ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍
എ.പി.ജെ. ജുമാന്‍ വി.എസ്. സ്വതന്ത്രന്‍
ജോസിന്‍ കെ. ജോസഫ്- സ്വതന്ത്രന്‍
മാന്‍ഹൗസ് മന്മഥന്‍-സ്വതന്ത്രന്‍
സന്തോഷ് പുളിക്കല്‍-സ്വതന്ത്രന്‍
സുനില്‍ ആലഞ്ചേരില്‍-സ്വതന്ത്രന്‍
എം.എം. സ്‌കറിയ-സ്വതന്ത്രന്‍
റോബി മറ്റപ്പള്ളി-സ്വതന്ത്രന്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us