കുമരകം: കുമരകം കെ.എസ്.ഇ.ബി. സെഷന്റെ പരിധിയില്‍ വരുന്ന അമ്മങ്കരിയിലെ ലേക്ക് സോംഗ് എബി ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ സാമൂഹികവിരുദ്ധര്‍ ഊരിമാറ്റി.
ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. പ്രദേശത്തെ വൈദ്യുതി നിലച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ട്രാന്‍സ്‌ഫോര്‍മറിലെ മുഴുവന്‍ ഫ്യൂസുകളും ഊരി മാറ്റിയ നിലയില്‍ കാണപ്പെട്ടത്.
കുമരകം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ നിന്നു കുമരകം പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.