Advertisment

സുഹൃത്തും പിതാവും തമ്മില്‍ വഴക്ക്; പിടിച്ചു മാറ്റാനെത്തിയ  യുവാവിനെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി

ആറ്റിങ്ങല്‍ ചെമ്പൂര്‍ സ്വദേശി നിഖിലിനെയാണ് പോലീസ് മര്‍ദ്ദിച്ചത്.

New Update
64646464

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി. ആറ്റിങ്ങല്‍ ചെമ്പൂര്‍ സ്വദേശി നിഖിലിനെയാണ് പോലീസ് മര്‍ദ്ദിച്ചത്. നിഖിലിന്റെ ദേഹമാസകലം അടിയേറ്റ പാടുകളും കൈയ്ക്ക് പൊട്ടലുമുണ്ട്. 

Advertisment

ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ മാതാവ് പോലീസ് മര്‍ദ്ദനത്തിനെതിരെ പരാതി നല്‍കിയെങ്കിലും കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. 

സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ കുടുംബം പരാതി നല്‍കും. 
ഡിസംബര്‍ 31ന് രാത്രിയാണ് സംഭവം. വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു നിഖില്‍.

ഈ സമയത്ത് അഖിലിന്റെ അച്ഛന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് അഖിലും അച്ഛനും തമ്മില്‍ ഉന്തും തള്ളും നടന്നു. നിഖില്‍ ഇരുവരെയും പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും തുടര്‍ന്ന് മാറിനിന്നു.

ഈ സമയം അച്ഛനും മകനും തമ്മില്‍ തര്‍ക്കം നടക്കുന്നതറിഞ്ഞ് ആറ്റിങ്ങല്‍ പോലീസ് സ്ഥലത്തെത്തി. ഇവര്‍ റോഡില്‍ നില്‍ക്കുകയായിരുന്ന നിഖിലിനെ കാരണമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി. 

 

Advertisment