വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ 12കാരി അഞ്ച് മാസം ഗര്‍ഭിണി; 72 വയസുകാരനായ അയല്‍വാസി അറസ്റ്റില്‍, പീഡനത്തിരയാക്കിയത് വീടിന് സമീപം കളിക്കാനെത്തിയ പെണ്‍കുട്ടി വെള്ളം കുടിക്കാനെത്തിയപ്പോള്‍, പ്രതി കുടുങ്ങിയത് ഡിഎന്‍എ പരിശോധനയില്‍

ഡിഎന്‍എ ഫലം പോസിറ്റീവായതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

New Update
ccbf4d74-f682-40b5-9a54-b154b0451655

കോഴിക്കോട്: താമരശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 72കാരനായ അയല്‍വാസി പിടിയില്‍. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.

Advertisment

തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി എടുക്കുകയും 72കാരനെ കസ്റ്റഡിയിലെടുത്ത് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കി. ഡിഎന്‍എ ഫലം പോസിറ്റീവായതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

മേയ് 15നായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രതിയുടെ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരുമായിരുന്നു. ഇടയ്ക്കിടെ വെള്ളം കുടിക്കാനായി വീട്ടിലും എത്താറുണ്ട്. ഈ അവസരത്തിലാണ് പീഡനം നടന്നത്. ഇയാള്‍ പലതവണ പീഡിപ്പിച്ചതായാണ് വിവരം. 

Advertisment