Advertisment

കെ.എസ്.ആര്‍.ടി.സി. ബസിലേക്ക് ഓടിക്കയറിയത് ചോദ്യം ചെയ്തു; കണ്ടക്ടറെ മര്‍ദിച്ച എസ്.ഐ അറസ്റ്റില്‍

തൃശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ ഷാന്‍ ഷൗക്കത്തലിയാണ് അറസ്റ്റിലായത്.

New Update
etett

കൊച്ചി: എറണാകുളം കാലടിയില്‍ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദിച്ച എസ്.ഐ അറസ്റ്റില്‍. തൃശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ ഷാന്‍ ഷൗക്കത്തലിയാണ് അറസ്റ്റിലായത്.

Advertisment

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തൃശൂരിലേക്ക് പോകാന്‍ മറ്റൂരില്‍നിന്ന് ഇയാള്‍ ബസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ കണ്ടക്ടറെ എസ്.ഐ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടറുടെ പരാതിയില്‍ കാലടി പോലീസ് ഷാന്‍ ഷൗക്കത്തലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment