വടകര: ട്രെയിനില്‍ നിന്ന് യുവാവ് പുറത്തേക്ക് തെറിച്ചു വീണു. അഴിയൂര്‍ ചോമ്പാല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം കിഴക്കെ പുതിയ പറമ്പത്ത് വിനായക് ദത്തി(25)നാണ് ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റത്.
സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളത്തു പോയി ഇന്റര്‍സിറ്റി എക്സ്പ്രസില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. നല്ല തിരക്കായിരുന്നതിനാല്‍ വാതിലിനു സമീപത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെ ഇരിങ്ങാലക്കുട പുതുക്കാട് ഭാഗത്ത് എത്തിയപ്പോള്‍ പുറത്തേക്കു വീഴുകയായിരുന്നു.
എഴുന്നേറ്റ് തൊട്ടടുത്തുള്ള റോഡില്‍ എത്തി അതുവഴി വന്ന ബൈക്കില്‍ കയറി പുതുക്കാട് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.