പ്രമേഹത്തിന് കൂവളത്തില നീര്

കൂവളം ഇലയുടെ നീര് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു.

New Update
lkj

കൂവളം ഇലയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്. ദഹന പ്രശ്‌നങ്ങള്‍, വയറിളക്കം, വാതം, കഫക്കെട്ട്, ഛര്‍ദ്ദി, രക്തശുദ്ധി, ചെവി വേദന, ആസ്ത്മ എന്നിവക്ക് ഇത് പ്രതിവിധിയാണ്.   

Advertisment

കൂവളത്തിലയുടെ നീര് പ്രമേഹത്തിന് ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ശ്വാസനാളത്തിന്റെയും ശ്വാസകോശത്തിന്റെയും പേശികള്‍ക്ക് അയവ് വരുത്തുന്നതിനാല്‍ കൂവള സത്ത് ആസ്ത്മക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂവളം ഇലയുടെ നീര് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു.

കൂവളം ഇലയ്ക്ക് ആന്റി ഡയറിയല്‍, ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്, ഇത് വയറിളക്കം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.   ദിവസവും രാവിലെ കൂവളത്തില ചവച്ചരച്ച് കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്. കൂവളത്തില ചതച്ച നീര് എണ്ണയില്‍ കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനയും പഴുപ്പും മാറും.  

Advertisment