Advertisment

പാലരുവി, വേണാട് എക്സ്പ്രസുകള്‍ക്ക് കൂടുതല്‍ കോച്ചുകള്‍ ലഭിക്കില്ല! വേണാടിന് കൂടുതല്‍ കോച്ചുകള്‍ അനുവദിച്ചാല്‍ കോച്ചുകള്‍ പ്ലാറ്റ്ഫോമിനു വെളിയില്‍ പോകുമെന്നു റെയില്‍വേ; യാത്രക്കാരുടെ പ്രതീക്ഷ രണ്ടു ട്രെയിനുകള്‍ക്കുമിടയില്‍ പുതിയ സര്‍വീസ് നടത്താന്‍ റെയില്‍വേ സമ്മതം മൂളിയത് മാത്രം

രാവിലെ 6.50നും 8.30നുമുള്ള ഈ രണ്ട് ട്രയിനുകള്‍ക്ക് ഇടയില്‍ ഒന്നര മണിക്കൂര്‍ ഇടവേളയാണ് ഇപ്പോഴുള്ളത്.

New Update
46464646

കോട്ടയം: യാത്രക്കാരെ ശ്വാസം മുട്ടിക്കുന്ന പാലരുവി വേണാട് എക്സ്പ്രസിനു കൂടുതല്‍ കോച്ചുകള്‍ ലഭിക്കില്ല. പ്രതീക്ഷ രണ്ടു ട്രെയിനുകള്‍ക്കുമിടയില്‍ തിരക്കൊഴിവാക്കാന്‍ മൈമു സര്‍വീസ് ആരംഭിക്കാന്‍ ആലോചിക്കുമെന്ന റെയില്‍വേയുടെ പ്രഖ്യാപനം മാത്രം.

Advertisment

പാലരുവിയില്‍ കൂടുതല്‍ കോച്ചുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും വേണാട് എക്സ്പ്രസില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍പ്പെടുത്താന്‍ പാന്‍ട്രികാര്‍ കോച്ച് മാറ്റി ഒരു കോച്ച് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രെയിന്റെ മുഴുവന്‍ ശേഷി 22 കോച്ചുകളാണ്. 

അതിലേക്ക് ഒരു കോച്ച് കൂടി ഉള്‍പ്പെടുത്തിയാല്‍ അത് പ്ലാറ്റ്‌ഫോമിന് പുറത്തായി പോകും. അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കാണാന്‍ ശ്രമിച്ചു വരികയാണന്നുമാണ് ഡി.ആര്‍.എം. പറഞ്ഞത്. ഇതോടെ കൂടുതല്‍ കോച്ചുകളെന്ന ആവശ്യം നടപ്പാകില്ലെന്നുറപ്പാണ്.

കോട്ടയം-എറണാകുളം റൂട്ടില്‍ രാവിലെയുള്ള പാലരുവി, വേണാട് എക്സ്പ്രസ് ട്രയിനുകളിലെ അതിരൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാനായി ഈ രണ്ട് ട്രയിനുകള്‍ക്കും ഇടയില്‍ മെമ്മു അല്ലെങ്കില്‍ പാസഞ്ചര്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഉറപ്പു നല്‍കിയതു മാത്രമാണ് പ്രതീക്ഷ.

രാവിലെ 6.50നും 8.30നുമുള്ള ഈ രണ്ട് ട്രയിനുകള്‍ക്ക് ഇടയില്‍ ഒന്നര മണിക്കൂര്‍ ഇടവേളയാണ് ഇപ്പോഴുള്ളത്. ഇത്രയും ദീര്‍ഘമായ സമയ വ്യത്യാസമാണ് ഇത്ര വലിയ തോതിലുള്ള യാത്രാ തിരക്ക് ഉണ്ടാകുന്നത്.
തിക്കിത്തിരക്കില്‍ യാത്രക്കാര്‍ കുഴഞ്ഞുവീഴുന്ന സംഭവങ്ങള്‍ പതിവായിട്ടും കൂടുതല്‍ ജനറല്‍ കോച്ചുകളും പുതിയ സര്‍വ്വീസുകളും അനുവദിക്കാതെ റെയില്‍വേ കടുംപിടിത്തം തുടരുകയായിരുന്നു. 

ഇതോടെ ട്രെയിനുകളില്‍ ശ്വാസം മുട്ടിയുള്ള യാത്രയും പലപ്പോഴും ട്രെയിനുകളില്‍ കയറിപ്പറ്റാനാവാത്തതിനാല്‍ കൃത്യ സമയത്ത് ജോലി സ്ഥലത്ത് എത്താനാവാത്തവരും അനവധിയായിരുന്നു.  പല ട്രെയിനുകളില്‍ നിന്നു യാത്രക്കാര്‍ ഇറങ്ങിക്കഴിയുമ്പോള്‍ തന്നെ അടുത്തത് പുറപ്പെടുന്ന സമയമാകും. 

അതിനാല്‍ ട്രെയിനിലേക്ക് ചാടിക്കയറുന്നത് റെയില്‍വേ സ്റ്റേഷനിലെ പതിവ്കാഴ്ചയാണ്. തിരക്കേറിയ ദിവസങ്ങളില്‍ ബോഗികള്‍ ക്ക് പുറത്ത് യാത്രക്കാര്‍ തൂങ്ങിക്കിടക്കുന്ന അവസ്ഥയമുണ്ട്. സ്ഥിരം യാത്രക്കാരായ സീസണ്‍ ടിക്കറ്റുകാരാണ് ഈ ദുരിതം അനുഭവിക്കുന്നത്. പുതിയ സര്‍വീസ് ആരംഭിക്കാന്‍ ശ്രമിക്കുമെന്ന റെയില്‍വേയുടെ ഉറപ്പ് പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ കാണുന്നത്.

Advertisment