Advertisment

പേരാമ്പ്രയില്‍ മാരക ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍; കടന്നുകളഞ്ഞ മുഖ്യപ്രതിക്കായി അന്വേഷണം

18 ഗ്രാം എം.ഡി.എം.എയും കാല് കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. 

New Update
ryryr

കോഴിക്കോട്: പേരാമ്പ്ര പാലേരിയില്‍ മാരക ലഹരിമരുന്നുമായി നാദാപുരം സ്വദേശി പിടിയില്‍. നാദാപുരം കരിങ്കാണിന്റവിട ഷഹീറാണ് പോലീസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് 18 ഗ്രാം എം.ഡി.എം.എയും കാല് കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. 

Advertisment

പാലേരിയിലെ ഒരു സ്വകാര്യ കോളേജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവരികയായിരുന്നു പ്രതി. കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടില്‍ നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്. കടന്നുകളഞ്ഞ അമീറിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഒരാഴ്ചയായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു

കുറ്റ്യാടി സ്റ്റേഷനിലെ ഒരു മിസിംഗ് കേസുമായി ബന്ധപ്പെട്ട് അന്വേഷണവുമായി എത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ പോലീസിനെ കണ്ട് ഒരാള്‍ ഓടിയതായി കുറ്റ്യാടി പോലീസിന് സംശയം തോന്നിയതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസിന്റെ നേതൃത്വത്തില്‍ വാടക വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.

പേരാമ്പ്ര പോലീസും റൂറല്‍ ജില്ലാ ഡാന്‍സാഫും പേരാമ്പ്ര ഡി.വൈ.എസ്പിയുടെ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.

 

Advertisment