മലപ്പുറത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച സ്വകാര്യബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

തിരൂര്‍ ആലത്തിയൂരില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം

New Update
53535353555

മലപ്പുറം: അയ്യപ്പഭക്തര്‍ സഞ്ചരിച്ച സ്വകാര്യബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്.

Advertisment

കൊണ്ടോട്ടി മിനി ഊട്ടി സ്വദേശി ബത്തല്‍കുമാര്‍ (25), കുറുമ്പടി ചളിപ്പറമ്പില്‍ മുഹമ്മദ് ഷരീഫ് (46), നടുവട്ടം പന്തീരാങ്കാവ് സുധീഷ് (38), ആനക്കര സ്വദേശി മൊയ്തീന്‍കുട്ടി (34), കോഴിക്കോട് സ്വദേശി ജിതേന്ദ്രന്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തിയൂര്‍ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു. 

തിരൂര്‍ ആലത്തിയൂരില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പിക്കപ്പ്വാന്‍ ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കവെ കോഴിക്കോട് നിന്നു വന്ന ബസില്‍ ഇടിക്കുകയായിരുന്നു.

Advertisment