Advertisment

അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യം; പോലീസ് കസ്റ്റഡിയിലെടുത്ത വാഹനത്തിന് തീയിട്ട പ്രതി അറസ്റ്റില്‍

ചുള്ളിമട സ്വദേശി പോള്‍ രാജി(35)നെയാണ് അറസ്റ്റ് ചെയ്തത്. 

New Update
242424

പാലക്കാട്: മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ നിന്നും പോകുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനത്തിന് തീയിട്ടു.  ചുള്ളിമട സ്വദേശി പോള്‍ രാജി(35)നെയാണ് അറസ്റ്റ് ചെയ്തത്. 

Advertisment

ബുധനാഴ്ച രാത്രി പാലക്കാട് വാളയാറാണ് സംഭവം. സ്റ്റേഷന് മുന്നില്‍ ദേശീയപാതയില്‍ മേല്‍പ്പാലത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന പിക്കപ് വാനിനാണ് പോള്‍രാജ് തീയിട്ടത്. ചുള്ളിമടയിലെ പലചരക്ക് കടയ്ക്കുമുന്നില്‍ മദ്യപിച്ച് ബഹളമിട്ട് വയ്ക്കുകയും ആളുകളോട് വഴക്കിടുകയും ചെയ്ത പരാതിയെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതിന്റെ പ്രതികാരത്തിലാണ് രാത്രിയോടെ സ്റ്റേഷനു സമീപത്തെത്തി സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട പിക്കപ് വാന്‍ പോള്‍രാജ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. 

ജനവാസ മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയ കേസില്‍ തൊണ്ടി മുതലായി പോലീസ് പിടികൂടി സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു പിക്കപ് വാന്‍. ഇതിനിടെ തീയിട്ട ശേഷം സ്ഥലത്തു നിന്നു ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ പോലീസ് പിന്തുടര്‍ന്നു പിടികൂടി. 

 

Advertisment