കൊച്ചി: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. ചെങ്ങന്നൂരില്‍ നിന്നും പെരിന്തല്‍മണ്ണയ്ക്ക് പോയ ബസിലെ ഡ്രൈവര്‍ ഷാജുവിനാണ് മര്‍ദ്ദനമേറ്റത്. ഇരുചക്രവാഹന യാത്രക്കാരിയായ സ്ത്രീ ഡ്രൈവറുടെ മുഖത്ത് അടിക്കുകയായിരുന്നു.
കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3,500 രൂപ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വരുത്തിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഇന്നലെ വൈകിട്ട് 6.50ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്ക് സമീപത്താണ് സംഭവം.
ബൈക്ക് ബസിന് മുന്നില്‍ നിര്‍ത്തിയ കാര്യം തിരക്കിയതിന് മുഖത്ത് അടിക്കുകയായിരുന്നെന്നും അഞ്ച് തവണ തുടര്‍ച്ചയായി മുഖത്ത് അടിച്ചെന്നും ഡ്രൈവര്‍ പരാതിയില്‍ പറയുന്നു.