ഭാര്യയെയും രണ്ടുപിഞ്ചു കുഞ്ഞുങ്ങളെയും വിഷം കുത്തിവച്ച്  കൊന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

മണ്‍റോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ അജി (എഡ്വേര്‍ഡിന്‍-42) കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

New Update
77777733

കൊല്ലം: ഭാര്യയെയും രണ്ടുപിഞ്ചു കുഞ്ഞുങ്ങളെയും വിഷം കുത്തിവെച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കോടതി.മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായ മണ്‍റോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ അജി (എഡ്വേര്‍ഡിന്‍-42) കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

Advertisment

ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 2021 മേയ് 11ന് കോവിഡ് കാലത്താണ് സംഭവം. ഭാര്യ വര്‍ഷ (26), മക്കളായ അലന്‍ (രണ്ട്), ആരവ് (മൂന്നു മാസം) എന്നിവരെയാണ് കുണ്ടറ ഇടവട്ടത്തെ വീട്ടില്‍ അനസ്‌തേഷ്യക്ക് മുമ്പ് നല്‍കുന്ന മരുന്ന് കുത്തിവച്ച് കൊന്നത്. സംശയരോഗത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം. 

മൂന്നുമാസം പ്രായമുള്ള കുഞ്ഞുമായി വീടിന് സമീപം നിന്ന വര്‍ഷയെ തള്ളി താഴെയിടുകയും വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ ഇവരെ മുറിയിലെത്തിച്ചശേഷം മൂന്നുപേരെയും കുത്തിവയ്ക്കുകയുമായിരുന്നു. 

മുറിയില്‍ അബോധാവസ്ഥയില്‍ കിടന്ന അജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ അഭിനയമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടറോട് കുറ്റസമ്മതം നടത്തുകയായിരുന്നു. അഞ്ചുവയസ്സുള്ള മൂത്ത മകള്‍ സ്വന്തം നിലയില്‍ ജീവിച്ചോളും എന്നതിനാലാണ് കൊല്ലാതിരുന്നതെന്നും പ്രതി മൊഴിനല്‍കി. കുത്തിവയ്ക്കുന്നത് നേരില്‍ക്കണ്ട മകളുടെ മൊഴി കേസില്‍ നിര്‍ണായകമായി. 

പ്രതി 15 വര്‍ഷത്തോളം മെഡിക്കല്‍ സ്റ്റോറുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇയാള്‍ ജോലിക്കുനിന്ന മെഡിക്കല്‍ സ്റ്റോറിന്റെ ഉടമയുടെ ഭര്‍ത്താവായ റിട്ട. വെറ്ററിനറി സര്‍ജന്‍ വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കാറുണ്ട്. 
ഇവിടെയെത്തിച്ച മുയലിനെ രക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ദയാവധം നടത്തിയിരുന്നു. അതിന്റെ ബാക്കി മരുന്ന് കൈക്കലാക്കിയാണ് കൊല നടത്തിയത്.

Advertisment