Advertisment

ഓട്ടോറിക്ഷ കുഴിയില്‍വീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു;  ഇന്‍ഷുറന്‍സ് കമ്പനി 16,10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഒതുക്കുങ്ങല്‍ സ്വദേശി പാറക്കല്‍ ഉസ്മാനാണ് മരിച്ചത്. 

New Update
464646644

മലപ്പുറത്ത് ഓട്ടോറിക്ഷ കുഴിയില്‍വീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി 16,10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ നഷ്ടപരിഹാര കമ്മിഷന്‍. ഒതുക്കുങ്ങല്‍ സ്വദേശി പാറക്കല്‍ ഉസ്മാനാണ് മരിച്ചത്. 

Advertisment

ഇന്‍ഷുറന്‍സ് തുകയായ 15 ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും പരാതിക്കാരനുണ്ടായ ചെലവിലേക്ക് പതിനായിരം രൂപയുമടക്കം 16,10,000 രൂപ നല്‍കാനാണ് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ഹെല്‍ത്ത് കെയര്‍ ജനറല്‍ ഇന്‍ഷൂറന്‍സ് ക്ലെയിംസിനോട് മലപ്പുറം ജില്ലാ ഉപഭോക്തൃ പരിഹാര കമ്മിഷന്‍ വിധിച്ചത്.

2023 ജനുവരി രണ്ടിനാണ് സംഭവം. വേങ്ങര മൂന്നാംപടി ജങ്ഷനില്‍ വച്ച് ഓട്ടോറിക്ഷ ഗട്ടറില്‍ വീണതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ ഉസ്മാന്‍ മരിക്കുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ദിനേശ് പൂക്കയില്‍, അഡ്വക്കേറ്റ് റംഷാദ് കല്ലേരിക്കാട്ടില്‍ എന്നിവര്‍ ഹാജരായി.

Advertisment