Advertisment

കോല്‍ക്കളി മത്സര വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനെച്ചൊല്ലി തര്‍ക്കം; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ചു, 12 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്

പ്ലസ് വണ്‍ വിദ്യാര്‍ഥി ഇഷാമിനെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്.

New Update
242424

കോഴിക്കോട്; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍. പ്ലസ് വണ്‍ വിദ്യാര്‍ഥി ഇഷാമിനെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇഷാം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

Advertisment

സംഭവത്തില്‍ കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 12 വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. ചൊവ്വാഴ്ചയാണ് സംഭവം. 

കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അവരുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. 
റീലിനു കാഴ്ചക്കാര്‍ കൂടിയതോടെ ഇത് പിന്‍വലിക്കാര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ജൂനിയേഴ്സ് തയാറായില്ല.

കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് വഴിക്കിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍വിട്ട് പോകവെ ഇഷാമിനെ ആക്രമിച്ചത്.

Advertisment