ആലപ്പുഴ: പൊട്ടിക്കിടന്ന വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. എടത്വാ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫാ(62)ണ് മരിച്ചത്.
ഇന്നലത്തെ കാറ്റില്‍ പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.